Connect with us

Sports

ലോക കപ്പ് 2018: ഇതിഹാസ താരങ്ങള്‍ ബൂട്ടഴിക്കുന്നു

Published

|

Last Updated

മോസ്‌കോ: ഈ വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് അവസാനിക്കുന്നതോടെ ഒരു പിടി മികച്ച താരങ്ങള്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് ബൂട്ടഴിക്കാനൊരുങ്ങുകയാണ്. നാല് ലോകകപ്പുകളില്‍ റഷ്യയെ നയിച്ച റാഫേല്‍ മാര്‍ക്കേസ്, ലോകകപ്പ് ചരിത്രത്തില്‍ സ്‌പെയിനിന് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത ആേ്രന്ദ ഇനിയെസ്റ്റ, ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ കാഹില്‍, 2014ല്‍ ബ്രസീല്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനല്‍വരെ മുന്നേറിയതില്‍ മികച്ച പങ്ക് വഹിച്ച മഷെറാനോ എന്നിവരാണ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നത്.

ആന്ദ്രേ ഇനിയസ്റ്റ (സ്‌പെയിന്‍)

സ്‌പെയിനിന് ആദ്യമായി ലോകകപ്പ് നല്‍കിയ താരമാണ്് ഇനിയസ്റ്റ. 33 വയസ്. 2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സുമായുള്ള ഫൈനലിന്റെ അധികസമയത്ത് ഇനിയേസ്റ്റയുടെ കാലില്‍നിന്ന് പിറന്ന വോളി ചരിത്രമായി. കളത്തിലെ മാന്ത്രികനാണ് ഇനിയേസ്റ്റ. 2006 ലോകകപ്പിന് മുമ്പാണ് സ്പാനിഷ് ടീമിലെ അരങ്ങേറ്റം. അതിനുശേഷം എന്നും സ്‌പെയ്‌നിന്റെ നെടുന്തൂണായി. രണ്ട് പതിറ്റാണ്ടു നീണ്ട ബന്ധത്തിനുശേഷം ഇനിയേസ്റ്റ ബാഴ്‌സ വിട്ടു. ഈ ലോകകപ്പോടെ ദേശീയടീമില്‍നിന്ന് വിരമിക്കും.
ടൂര്‍ണമെന്റുകള്‍: 2006, 2010, 2014
മത്സരങ്ങള്‍: 10

ടിം കാഹില്‍ (ആസ്‌ത്രേലിയ)

ആസ്‌ട്രേലിയന്‍ ഫുട്‌ബോളില്‍ സ്ഥിരതയുടെ മറുവാക്കാണ് ടിം കാഹില്‍. ലോകകപ്പില്‍ മികച്ച പ്രകടനം. ലോകകപ്പില്‍ ആസ്‌ത്രേലിയയുടെ ആദ്യ ജയമൊരുക്കിയത് ടിം കാഹിലാണ്. ആകെ അഞ്ച് ഗോളടിച്ചു. മൂന്ന് ലോകകപ്പിലും ലക്ഷ്യം കണ്ടു.
ടൂര്‍ണമെന്റുകള്‍: 2006, 2010, 2014.
മത്സരങ്ങള്‍:എട്ട്

റാഫേല്‍ മാര്‍കേസ് (മെക്‌സിക്കോ)

ക്ലബ്് ഫുട്‌ബോളില്‍നിന്ന് കഴിഞ്ഞ ഏപ്രിലില്‍ മാര്‍കേസ് വിരമിച്ചു.1998ലാണ് റോഫേല്‍ കളിജീവിതം ആരം‘ിച്ചത്. റഷ്യയില്‍ അവസാനം കുറിക്കും. അഞ്ച് ലോകകപ്പുകളില്‍ കളിച്ചു. സഹതാരമായിരുന്ന അന്റോണിയോ കര്‍ബഹാലിന്റെയും ജര്‍മനിയുടെ ലോതര്‍ മത്തേവൂസിന്റെയും റെക്കോഡിനൊപ്പമെത്തി.

1997ലായിരുന്നു മാര്‍കേസിന്റെ അരങ്ങേറ്റം. പത്തൊമ്പതുകാരനായ മാര്‍കേസിന് 1998ലെ ലോകകപ്പില്‍ സ്ഥാനം നേടാനായില്ല. 2002ല്‍ ക്യാപ്റ്റനായി ലോകകപ്പിനെത്തി. നാല് ലോകകപ്പിലും ക്യാപ്റ്റനായി.
ടൂര്‍ണമെന്റുകള്‍: 2002, 2006, 2010, 2014
മത്സരങ്ങള്‍: 16
2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സമനില ഗോള്‍ നേടിയതാണ് മാര്‍ക്കേസിന്റെ എക്കാലത്തെയും മികച്ച പ്രകടനം.

ഹാവിയര്‍ മഷെറാനോ (അര്‍ജന്റീന)

മഷെറാനോയുടെ മികവില്‍ സംശയം പ്രകടപ്പിച്ചവരാണ് കൂടുതല്‍. കഴിഞ്ഞ ലോകകപ്പോടെ ആ സംശയം തീര്‍ന്നു. അര്‍ജന്റീന ഫൈനല്‍വരെ മുന്നേറിയതിന് മഷെറാനോയോടാണ് കടപ്പാട്. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ അന്നത്തെ അര്‍ജന്റീന കോച്ച് ദ്യേഗോ മാറഡോണ പറഞ്ഞത് മഷെറാനോയും മറ്റ് 10 പേരുമെന്നാണ്. 2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പ് നഷ്ടമായത് റഷ്യയില്‍ നേടാമെന്ന വിശ്വാസത്തിലാണ് മഷെറാനോ.
ടൂര്‍ണമെന്റുകള്‍: 2006, 2010, 2014
മത്സരങ്ങള്‍: 16
2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പ് സെമിയില്‍ ആര്യന്‍ റോബെന്റെ ഗോളെന്നുറച്ച നീക്കത്തെ തടഞ്ഞതാണ് ലോകകപ്പിലെ മഷെറാനോയുടെ മികച്ച നേട്ടം.