Connect with us

Malappuram

മഅ്ദിന്‍ വനിതാ വിജ്ഞാന വേദി ശനിയാഴ്ച ആരംഭിക്കും

Published

|

Last Updated

റമസാനിലെ ആദ്യ വെള്ളിയാഴ്ച മഅ്ദിൻ ഗ്രാന്റ് മസ്ജിദിൽ ജുമുഅ നിർവ്വഹിക്കുന്ന വിശ്വാസികൾ

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി സ്വലാത്ത് നഗറില്‍ നടത്തപ്പെടുന്ന ഇസ്്‌ലാമിക് ഹോം സയന്‍സ് വനിതാ വിജ്ഞാന വേദി ഇന്ന് രാവിലെ പത്തിന് ആരംഭിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിക്കും. ജൂണ്‍ 9ന് ശനിയാഴ്ച സമാപിക്കും.

“ഉത്തമ കുടുംബം ഉത്തമ സമൂഹം” എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന വേദിയില്‍ പ്രമുഖ പണ്ഡിതരായ വി.പി.എ തങ്ങള്‍ ആട്ടീരി, ഡോ. ദേവര്‍ശോല അബ്ദുസ്സലാം മുസ്്‌ലിയാര്‍, ലുഖ്മാനുല്‍ ഹഖീം സഖാഫി പുല്ലാര, ഇബ്‌റാഹീം ബാഖവി മേല്‍മുറി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, ശാക്കിര്‍ ബാഖവി മമ്പാട്, ഒ.പി അബ്ദുസ്സമദ് സഖാഫി എന്നിവര്‍ നേതൃത്വം നല്‍കും. വനിതാ വിജ്ഞാനവേദിക്കെത്തുന്നവരുടെ സൗകര്യത്തിനായി വിവിധ റൂട്ടുകളില്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിവരങ്ങള്‍ക്ക്: 8129910327, 9995378814