ദക്ഷിണാഫ്രിക്കയില്‍ പള്ളിയില്‍ ആക്രമണം; മൂന്ന് പേരുടെ കഴുത്തറുത്തു, ഇമാം മരിച്ചു

Posted on: May 11, 2018 7:30 am | Last updated: May 11, 2018 at 10:27 am

ജോഹന്നാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ പള്ളിയില്‍ ആക്രമണം. ആയുധവുമായി പള്ളിയില്‍ കയറിയ അക്രമി സംഘം മൂന്ന് പേരുടെ കഴുത്തറുത്തു. ഒരാൾ കൊല്ലപ്പെട്ടു. മറ്റു രണ്ട് പേരുടെ നില ഗുരുതരമാണ്. പള്ളിയിലെ ഇമാമാണ് കൊല്ലപ്പെട്ടത്.

ഡര്‍ബന് സമീപം ഒട്ടാവയിലെ പള്ളിയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ലക്ഷ്യം എന്തെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് അക്രമി ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി കണ്ടെടുത്തിട്ടുണ്ട്. അക്രമി സംഘത്തില്‍ മൂന്ന് പേള്‍ ഉള്ളതായാണ് വിവരം.