കേരളത്തിന്റെ സമാധാനം തകര്‍ക്കുന്നത് ആര്‍എസ്എസ്: കോടിയേരി

Posted on: May 10, 2018 12:27 pm | Last updated: May 10, 2018 at 2:17 pm

കണ്ണൂര്‍: മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകം ആര്‍എസ്എസ് ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുതുച്ചേരി പോലീസിന്റെ തണലിലാണ് ആര്‍.എസ്.എസുകാരുടെ വിളയാട്ടം. പുതുച്ചേരി മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബാബു പലതവണ ആവര്‍ത്തിച്ചിട്ടും വേണ്ടത്ര സുരക്ഷ ഒരുക്കാന്‍ പുതുച്ചേരി പോലീസ് തയ്യാറായില്ല.

വളരെ പൈശാചികവും ക്രൂരവുമായാണ് ബാബുവിനെ കൊലപ്പെടുത്തിയത്. ബാബുവിന്റെ തല വെട്ടിയെടുക്കാനാണ് ശ്രമം നടന്നത്. ഇത്തരം കൊലപാതകങ്ങള്‍ അധികമുണ്ടായിട്ടില്ല. കേരളത്തില്‍ സമാധാനം തകര്‍ക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസാണ്. മാഹിയില്‍ സിപിഎമ്മിനുണ്ടായ വളര്‍ച്ച ആര്‍എസ്എസിനെ അലോസരപ്പെടുത്തുന്നുണ്ട്. ഇതാണ് സിപിഎം പ്രവര്‍ത്തകന് നേരെയുണ്ടായ ആക്രമണത്തിന്റെ കാരണമെന്നും കോടിയേരി ആരോപിച്ചു. ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി.