അന്തരിച്ച ബിജെപി എംപിയുടെ മകന്‍ ശിവസേന സ്ഥാനാര്‍ഥി; ഞെട്ടല്‍ മാറാതെ ബിജെപി

Posted on: May 8, 2018 3:01 pm | Last updated: May 8, 2018 at 4:11 pm

മുംബൈ: മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി ശിവസേന രംഗത്തെത്തെത്തിയതോടെ ബിജെപി നേതൃത്വം വെട്ടിലായി. ബിജെപി എം.പിയുടെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനെ തന്നെ സ്ഥാനാര്‍ഥിയാക്കിയാണ് ശിവസേന ബിജെപി ക്യാമ്പിനെ ഞെട്ടിച്ചത്.

സിറ്റിംഗ് എംപിയും ബിജെപി നേതാവുമായ ചിന്താമണ്‍ വന്‍ഗയുടെ നിര്യാണത്തെ തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോകസഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇവിടെ ചിന്താമണിന്റെ മകന്‍ ശ്രീനിവാസ വനഗയെ ശിവസേന സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. ബിജെപി വിട്ട് ചിന്താമണിന്റെ കുടുംബം ഒന്നാകെ ശിവസേനയില്‍ ചേരുകയായിരുന്നു.

ചിന്താമണ്‍ വനഗയുടെ ഭാര്യ ജസശ്രീ, മക്കളായ ശ്രീനിവാസ്, പ്രഫുല്ല എന്നിവരാണ് ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തില്‍ ശിവസേനയില്‍ ചേര്‍ന്നത്. ഈ മാസം 28നാണ് വോട്ടെടുപ്പ്. ചൊവ്വാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.