Connect with us

Kerala

വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാന്‍ നാടൊന്നിക്കണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: വിദ്യാലയങ്ങളിലാണ് ഭാവിതലമുറ നിലനില്‍ക്കുന്നതെന്നതിനാല്‍ വിദ്യാലയങ്ങളെ ലഹരി മുക്തമാക്കുന്നതിന് നാട് ഒന്നിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ വകുപ്പും എക്‌സൈസ് വകുപ്പും എന്‍ സി സി ഡയറക്ടറേറ്റും സംയുക്തമായി സംഘടിപ്പിച്ച മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്കരണ സെമിനാറും പരിശീലനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സമൂഹത്തിലെ വ്യത്യസ്ത ചുമതലകള്‍ വഹിക്കേണ്ടവരാണ് വിദ്യാര്‍ഥികള്‍. അവരെ ലഹരിക്കടിമപ്പെടുത്താന്‍ വ്യാപകമായി പല സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ തെറ്റായ വഴിയിലേക്ക് തിരിച്ചുവിടുന്ന ഇവര്‍ മയക്കുമരുന്ന് കടത്താന്‍ പോലും കുട്ടികളെ ഉപയോഗിക്കുകയാണ്. പോലീസും നിയമവും ഇവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനൊപ്പം സമൂഹത്തിന്റെ ജാഗ്രതയും പ്രധാനമാണ്. നവകേരളത്തിനായുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ മുഖ്യമന്ത്രി ചൊല്ലിക്കൊടുത്തു.

വിദ്യാഭ്യാസ വകുപ്പ് അടുത്ത അധ്യയനവര്‍ഷം മികവിന്റെ വര്‍ഷമായി ആചരിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ അക്കാദമിക് കാര്യങ്ങളില്‍ മാത്രമല്ല, എല്ലാ കാര്യങ്ങളിലും മികവുറ്റവരാകണമെന്നും അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. ലഹരിക്കെതിരെ പ്രതികരിക്കാനുള്ള ശ്രമങ്ങളെ എല്ലാവരും ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. വി എസ് ശിവകുമാര്‍ എം എല്‍ എ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്്, എന്‍ സി സി ഡയറക്ടര്‍ കേണല്‍ രാജീവ് പി ടി സംബന്ധിച്ചു. എന്‍ സി സി ഒഫീഷിയേറ്റ് അഡീഷണല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സുനില്‍കുമാര്‍ എന്‍ വി സ്വാഗതം പറഞ്ഞു. ലഹരി വിരുദ്ധ ബോധവത്കരണ സൈക്കിള്‍ റാലി മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.

 

---- facebook comment plugin here -----

Latest