കൈക്കൂലി: നാല് ഡപ്യൂട്ടി കമ്മീഷണര്‍മാരും എസ് പിയും പിടിയില്‍

Posted on: May 1, 2018 2:21 pm | Last updated: May 1, 2018 at 4:44 pm

മുംബൈ: കൈക്കൂലി വാങ്ങിയ രണ്ട് ഡപ്യൂട്ടി കമ്മീഷണര്‍മാരും മറ്റൊരാളും സി ബി ഐ വിരിച്ച വലയില്‍ കുരുങ്ങി. കൈക്കൂലിയുടെ ഒന്നാം ഗഡുവായ അഞ്ച് ലക്ഷം രൂപയും ഇവരില്‍നിന്നും പിടിച്ചെടുത്തു. തുടര്‍ അന്വേഷണത്തില്‍ മറ്റ് രണ്ട് ഡപ്യൂട്ടി കമ്മീഷണര്‍മാരും ഒരു എസ് പിയും അറസ്റ്റിലായിട്ടുണ്ട്.

ഇവരുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനക്കൊടുവിലാണ് അറസ്റ്റ് ചെയ്തത്. പിടികൂടിയവരെയെല്ലാം മുംബൈ കോടതിയില്‍ ഹാജരാക്കി.