കുതിര തിരികെ വന്നു, പക്ഷെ ആ കുഞ്ഞുപൈതല്‍…

Posted on: April 14, 2018 6:02 am | Last updated: April 13, 2018 at 11:42 pm
SHARE

ജമ്മു: ‘കാണാതായ കുതിര തിരിച്ചുവന്നു, പക്ഷെ അവള്‍…’ കത്വയില്‍ കൂട്ടബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ഓര്‍ക്കുകയാണ് വളര്‍ത്തുപിതാവ്. അവളെ സ്‌കൂളില്‍ ചേര്‍ത്തിരുന്നില്ല. കുടുംബത്തിന്റെ കുതിരകളെയും ആടുകളെയും എല്ലാ വൈകുന്നേരവും ഫാംഹൗസില്‍ സുരക്ഷിതമായി തിരിച്ചെത്തിക്കുകയായിരുന്നു അവളുടെ ഏക മുന്‍ഗണന.

മൃഗങ്ങളിലെതെങ്കിലും ഒന്നിനെ കാണാതായാല്‍, ഒറ്റപ്പെട്ട വനത്തിലൂടെ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ കുന്നിന്‍ ചെരുവ് അവള്‍ ഇറങ്ങും. എല്ലാ വൈകുന്നേരവും മൃഗങ്ങളുടെ എണ്ണം കൃത്യമായി അവള്‍ തരുമെന്ന് വളര്‍ത്തച്ഛന്‍ പറയുന്നു.

ജനുവരി പത്തിന് ഒരു കുതിരയെ കാണാതായപ്പോള്‍ രസന ഗ്രാമത്തിലേക്ക് അവള്‍ ഇറങ്ങിപ്പോയിട്ടുണ്ടാകാമെന്ന് പ്രതീക്ഷിച്ചു. ഒരു ദിവസത്തിന് ശേഷം കുതിര തിരികെ വന്നു, പക്ഷെ അവള്‍…. ഗ്രാമത്തിലെ ക്ഷേത്രത്തിന് സമീപമുള്ള വനത്തില്‍ ഒരാഴ്ചക്ക് ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു.

നാണംകുണുങ്ങിയും മാന്യയുമായിരുന്നു അവള്‍, പക്ഷെ ധീരയും. ഇരുട്ടിനെയോ വനത്തെയോ അവള്‍ ഭയപ്പെട്ടില്ല. മിതഭാഷിയായിരുന്നു. എങ്കിലും ജീവനുണ്ടായിരുന്നെങ്കില്‍ ക്രൂരമായ ബലാത്സംഗത്തെ സംബന്ധിച്ച് അവള്‍ പറയുമായിരുന്നു. വളര്‍ത്തു പിതാവ് പറഞ്ഞു.
ദരിദ്ര നാടോടികളായ തങ്ങള്‍ മറ്റുള്ളവരെക്കാള്‍ വേഗത്തില്‍ മരിക്കും. പക്ഷെ ആ പെണ്‍കുഞ്ഞ് തീരെ ചെറുപ്പമായിരുന്നുവെന്ന് മുത്തച്ഛന്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here