നഴ്‌സുമാരുടെ മിനിമം വേതനം: അന്തിമ വിജ്ഞാപനത്തിന് ഹൈക്കോടതിയുടെ അനുമതി

Posted on: April 3, 2018 2:55 pm | Last updated: April 3, 2018 at 8:24 pm

കൊച്ചി: സ്വകാര്യ ആശുപത്രികളിലേ നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി. വിജ്ഞാപനത്തെ ചോദ്യം ചെയ്ത് മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിധി.

നഴ്‌സുമാരുടെ മിനിമം വേതനം വര്‍ധിപ്പിച്ച് സര്‍ക്കാറിന് വിജ്ഞാപനമിറക്കാമെന്നും അതില്‍ സംശയമോ പ്രശ്‌നമോ ഉണ്ടെങ്കില്‍ മാത്രം മാനേജ്‌മെന്റുകള്‍ക്ക് കോടതിയെ സമീപിക്കാമെന്നു കേസ് പരിഗണിച്ച ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

നേരത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് ഹൈക്കോടതി താത്കാലിക സ്‌റ്റേ അനുവദിച്ചിരുന്നു. ഈ മാസം 31 ന് അന്തിമ വിജ്ഞാപനമിറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.