അധ്യാപികയ അപമാനിച്ച സംഭവം: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Posted on: April 3, 2018 1:20 pm | Last updated: April 3, 2018 at 4:58 pm

തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ പ്രിന്‍സിപ്പല്‍ എം വി പുഷ്പജയെ അപമാനിച്ച സംഭവത്തില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ച സംഭവമായി മാത്രം ഇതിനെ കാണാന്‍ സാധിക്കില്ല. സ്വന്തം അമ്മയേക്കാള്‍ ഉയര്‍ന്ന സ്ഥാനത്ത് വേണം അധ്യാപികയെ കാണാന്‍. കോളജ് വിദ്യാഭ്യസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കുറ്റക്കാര്‍ക്കെതിരേ നടപടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ചതും യാത്രയയപ്പ് യോഗം നടക്കുന്നതിനിടെ പടക്കം പൊട്ടിച്ച് ആഘോഷിച്ചതും വലിയ വിവാദമായിരുന്നു. തുടര്‍ന്ന് എസ് എഫ് ഐ പ്രവര്‍ത്തകരായ മൂന്ന് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.