Connect with us

Kerala

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് ക്രൈം ബ്രാഞ്ച്

Published

|

Last Updated

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദക്കെിരായ കുറ്റപത്രം ക്രൈം ബ്രാഞ്ച് വൈകാതെ സമര്‍പ്പിക്കും. വീട്ടില്‍ നടന്ന ബലാത്സംഗശ്രമത്തിനിടെയാണ് സ്വാമിയുടെ ജനനേന്ദ്രിയം വെട്ടിയെതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ബാഹ്യപ്രേരണ കൊണ്ടാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന പെണ്‍കുട്ടി മൊഴി മാറ്റിയിരുന്നു. ഇത് തള്ളിക്കളഞ്ഞ് പെണ്‍കുട്ടിയുടെ ആദ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് നിയമോപദേശത്തിന് നല്‍കിയിട്ടുണ്ട്. വിശദമായ നിയമോപദേശത്തിനും ശേഷമാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക.

 

 

 

 

സ്വാമിയുടെ സഹായി അയ്യപ്പാദസിന്റെ പ്രേരണയാല്‍ ചെയ്തതാണെന്നും സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നും കേസന്വേഷണം നടക്കുന്നതിനിടെ പെണ്‍കുട്ടി നാടകീയമായി മൊഴി മാറ്റിയിരുന്നു. പക്ഷെ സംഭവത്തിനു പിന്നില്‍ ഗൂഡാലോചനക്കുള്ള തെളിവില്ലെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. ഒരു വനിത എഡിജിപിക്ക് പങ്കുണ്ടെന്ന ഗംശേശാനന്ദയുടെ പരാതിയും ക്രൈം ബ്രാഞ്ച് തള്ളിയിരിക്കുകയാണ്.

അതേസമയം സ്വാമി ഗംഗേശാനന്ദ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വീണ്ടും ശസ്ത്രികക്ക് വിധേയനായി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ജനനേന്ദ്രിയും ആദ്യം തുന്നിചേര്‍ത്തത്.

Latest