സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിക്കണം: കോടിയേരി

Posted on: February 28, 2018 5:34 pm | Last updated: February 28, 2018 at 8:55 pm

തിരുവനന്തപുരം: സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിനായി നിയമ നിര്‍മ്മാണം കൊണ്ട് വരികയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസരംഗത്തെ വാണിജ്യവത്കരണത്തിനെതിരെ ശക്തമായ നിലപാടുകള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കി. എസ്എഫ്‌ഐ വിദ്യാര്‍ഥി മഹാസംഗമം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ക്‌സിസ്റ്റ് ആക്രമണമെന്ന പ്രചാരണം തെറ്റാണ്, മാര്‍ക്‌സിസം മുന്നോട്ട് വെക്കുന്നത് കഴുത്തറുക്കാനുള്ള ചിന്തയല്ല. കേരളത്തില്‍ 216 കമ്യൂണിസ്റ്റ്കാരെ കൊന്നത് ആര്‍എസ്എസാണ്. 250 കമ്യൂണിസ്റ്റുകാരെ കൊന്നത് കോണ്‍ഗ്രസ്സാണ്, മാര്‍ക്‌സിസ്റ്റ് അക്രമം എന്ന പേരില്‍ കേരളത്തില്‍ കലാപമുണ്ടാക്കാനാണ് കോണ്‍ഗസ്സും ബിജെപിയും ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.