Connect with us

Kerala

മധുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം

Published

|

Last Updated

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റുമരിച്ച ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ധനസഹായം ഉടന്‍ ലഭ്യമാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

അതേസമയം, മധുവിന്റെ കൊലപാതകത്തിന് പിന്നില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്ന് വനംമന്ത്രി കെ രാജു അറിയിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കസ്റ്റഡിയില്‍ ആയവരുടെ എണ്ണം 13 ആയി. ഇന്നലെ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.