Kerala
ശുഐബ് വധം: പി ജയരാജനെ അതൃപ്തിയറിയിച്ച് മുഖ്യമന്ത്രി

തൃശ്ശൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും സജീവ സുന്നി പ്രവര്‍ത്തകനുമായ എടയൂരിലെ ശുഐബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ നടത്തിയ പ്രസ്താവനയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി അറിയിച്ചതായി സൂചന.
പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന പ്രസ്താവനയിലാണ് പിണറായി അതൃപ്തി അറിയിച്ചത്. തൃശ്ശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ വെച്ച് പിണറായിയും പി ജയരാജനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
---- facebook comment plugin here -----