റോഡ് മറികടക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ 200 മുതല്‍ 400 ദിര്‍ഹം വരെ പിഴ

Posted on: February 20, 2018 7:55 pm | Last updated: February 20, 2018 at 7:55 pm
SHARE

അബുദാബി: റോഡ് മറികടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ മൊബൈലുകളില്‍ ചാറ്റ് ചെയ്യുന്നതും ടെക്സ്റ്റ് സന്ദേശങ്ങള്‍ അയക്കുന്നതും നിയമ ലംഘനമാണെന്നും ഇത് അപകടത്തിന് കരണമാകുന്നുവെന്നും അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കാല്‍നട യാത്രക്കാര്‍ അപകടത്തിലാകുന്നതിന് പ്രധാന കാരണം മൊബൈല്‍ ഫോണിന്റെ ഉപയോഗമാണ് അബുദാബി പോലീസ് നവമാധ്യമങ്ങളായ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലൂടെ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ കാലഘട്ടത്തില്‍ നഗരത്തിലെ ആന്തരിക റോഡുകളിലൂടെ നടക്കുമ്പോഴും റോഡുകള്‍ മുറിച്ചുകടക്കുമ്പോഴും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ജനങ്ങളുടെ എണ്ണം വര്‍ധിച്ചതായി ട്രാഫിക് പോലീസിലെ ജമാല്‍ അല്‍ അമേരി പറഞ്ഞു. ജൂലൈ 2017 ല്‍ പ്രാബല്യത്തില്‍ വന്ന ഫെഡറല്‍ ട്രാഫിക് നിയമത്തിന്റെ പുതിയ ഭേദഗതി പ്രകാരം റോഡ് മറികടക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് 200 മുതല്‍ 400 ദിര്‍ഹം വരെ പിഴ ലഭിക്കും.

സിഗ്‌നലുകളില്‍ ട്രാഫിക്ക് ലൈറ്റുകള്‍ പ്രകാശിക്കാതെ റോഡ് മുറിച്ചു കടക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് 4,00 ദിര്‍ഹം പിഴ ലഭിക്കും. റോഡ് അപകടങ്ങളുടെ സാധ്യതകളെ കാല്‍നടയാത്രക്കാര്‍ക്ക് ബോധ്യപ്പെടുത്തുന്നതിന് വിവിധ ഭാഷകളില്‍ ട്രാഫിക് പോലീസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ വിതരണം ചെയ്തതായി പോലീസ് വ്യക്തമാക്കി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here