കുംഭത്തിലെ മഴ കര്‍ഷകര്‍ക്ക് പ്രതീക്ഷയായി മാറുന്നു

Posted on: February 14, 2018 11:09 pm | Last updated: February 14, 2018 at 11:09 pm
കുംഭത്തിലെ മഴയെ തുടര്‍ന്ന് പൂത്ത കാപ്പി

മാനന്തവാടി: കുംഭമാസത്തില്‍ അപ്രതീക്ഷമായി ലഭിച്ച മഴ ജില്ലയിലെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നു.കുടിയേറ്റ കര്‍ഷകരുടെ വാര്‍ഷിക വരുമാനമായ കാപ്പി കര്‍ഷകര്‍ പല ഇനങ്ങള്‍ കൃഷി ചെയ്യുന്നുണ്ട് റോബസ്റ്റ്, അറബി തുടങ്ങി പലയിനം.കര്‍ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് കുംഭത്തില്‍ മഴ പെയ്തു.കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം എന്നാണ് പഴമൊഴി.മഴ കിട്ടിയതുകൊണ്ട് കാപ്പി ചെടികള്‍ എല്ലാം പൂത്തു ‘മാര്‍ച്ച്, ഏപ്രില്‍ മാസം വരേ ഇടക്ക് ഇടക്ക് മഴ കിട്ടിയില്ലെ ങ്കില്‍ പൂക്കള്‍ വെയിലിന്റെ ചൂട് കൊണ്ട് കരി ഞ്ഞ് പോകും. ഒപ്പം കര്‍ഷകന്റെ പ്രതീക്ഷയും ‘കഴിഞ്ഞ കൊല്ലം കാപ്പി പരിപ്പിന് 150 വില കിട്ടി.

എന്നാല്‍ ഇക്കൊല്ലം പരിപ്പിന് 130,140 രൂപ കര്‍ഷകര്‍ക്ക് വില കിട്ടി.വന്‍ കിട കര്‍ഷകരെ സഹായിക്കുന്നതു പോലെ തന്നെ ചെറുകിട കര്‍ഷകരെയും ജലസേചന സൗകര്യത്തിനുള്ള ആ നൂകൂല്യം നല്‍കണം.കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് മഴ ലഭിക്കാത്തത് കര്‍ഷകരെ നിരാശയിലാഴ്ത്തിയിരുന്നു.തുടര്‍ മഴ ലഭിക്കുകയാണെങ്കില്‍ കാപ്പിക്ക് വന്‍തോതിലുള്ള ഉല്‍പ്പാദനമാണ് ഉണ്ടാകുക.ഇത് വില തകര്‍ച്ച മൂലവും കൃഷി നാശം മൂലവും നട്ടം തിരിയുന്ന ജില്ലയിലെ കര്‍ഷകര്‍ക്ക് വലിയ തോതിലുള്ള ആശ്വാസമാണ് നല്‍കുക.

 

 

കുംഭത്തിലെ മഴയെ തുടര്‍ന്ന് പൂത്ത കാപ്പി