പ്രവാസത്തിന് വിട; മുഹമ്മദലി സഖാഫി നാടണയുന്നു

Posted on: February 12, 2018 10:18 pm | Last updated: February 12, 2018 at 10:18 pm
SHARE

അല്‍ ഐന്‍: പാലക്കാട് ചളവറ പുലാകുന്നത്ത് സ്വദേശി മുഹമ്മദലി സഖാഫി പ്രവാസം മതിയാക്കി നാടണയുന്നു. 2001ല്‍ സഖാഫി ബിരുദം നേടിയ ശേഷം കുമരംപുത്തൂര്‍ അലി ഉസ്താദ് നിര്‍മിച്ച പള്ളിയില്‍ സേവനം ചെയ്തുകൊണ്ടിരിക്കെയാണ് പ്രവാസലോകത്തേക്ക് ചേക്കേറിയത്.

2009 മുതല്‍ ബനിയാസ് അല്‍ ബസ്വാ മജ്‌ലിസ് പള്ളിയില്‍ ഒന്നര വര്‍ഷത്തോളം ഇമാമായി ജോലിചെയ്തു. തുടര്‍ന്ന് സ്വദേശിയുടെ കീഴിലുള്ള പള്ളിയില്‍ സുഹൈഹാനില്‍ ഇമാമായി സേവനമനുനുഷ്ഠിച്ചു വരികയായിരുന്നു.

കുറഞ്ഞകാലം കൊണ്ട് സുഹൈഹാനില്‍ ഏവര്‍ക്കും സുപരിചിതനാണ് മുഹമ്മദലി സഖാഫി. ആര്‍ എസ് സി, ഐ സി എഫ് എന്നിവയുടെ നേതൃത്വം സുഹൈഹാന്‍ യൂണിറ്റില്‍ വഹിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് മദ്‌റസാ സൗകര്യം ചെയ്തു കൊടുക്കുന്നതിന് അദ്ദേഹം നേതൃത്വംവഹിച്ചു.
ചളവറയിലെ സ്ഥാപനത്തിന് നേതൃത്വം വഹിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചു നാട്ടിലേക്ക് മടങ്ങുകയാണ്. ഭാര്യയും നാല് കുട്ടികളുമടങ്ങുന്നതാണ് കുടുംബം.

 

LEAVE A REPLY

Please enter your comment!
Please enter your name here