കേരളം ഇരുണ്ടുയുഗത്തിലേക്ക് തിരിച്ചുപോകുന്നതിന്റെ സൂചന: കുരീപ്പുഴ ശ്രീകുമാര്‍

Posted on: February 6, 2018 7:17 pm | Last updated: February 7, 2018 at 9:56 am
SHARE

കവി കുരീപ്പുഴ ശ്രീകുമാറിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 7 ആര്‍എസ്എസ് പ്രവര്‍ത്തരെ പോലീസ് അറസ്റ്റ് ചെയ്തു.തനിക്ക് നേരെയുള്ള ആക്രമണം കേരളം ഇരുണ്ട യുഗത്തിലേക്ക് തിരിച്ച് പോകുന്നതിന്റെ സൂചനയാണെന്ന് കുരീപ്പുഴ പറഞ്ഞു.ബിജെപിയുടെ ഇട്ടിവ ഗ്രാമപഞ്ചായത്തംഗം ദീപു, ആര്‍എസ് എസ് പ്രവര്‍ത്തകരായ മനു, ശ്യാം, കിരണ്‍, വിഷ്ണു, സുജിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഘം ചേരല്‍, ലഹള ഉണ്ടാക്കല്‍, തടഞ്ഞ് നിര്‍ത്തി വധ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

അക്രമങ്ങളെ അമര്‍ച്ച ചെയ്ത് അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി നിയമഭസഭയില്‍ വ്യക്തമാക്കി. അതേ സമയം കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം മത വിദ്ധ്വാഷം പടര്‍ത്തിയെന്നു കാട്ടി ബിജെപി പോലീസില്‍ പരാതി നല്‍കി.

ഒരു കവിക്കെതിരെ കേരളത്തില്‍ ബിജെപി പ്രക്ഷേഭസമരം ചെയ്യാന്‍ പോകുന്നെങ്കില്‍ കേരളം അതും കാണട്ടെയെന്ന് കുരീപുഴ ശ്രീകുമാര്‍ പറഞ്ഞു. അതേസമയം കുരീപ്പുഴയ്‌ക്കെതിരെ നടന്ന കയ്യേറ്റത്തില്‍ പ്രതിഷേധം ശക്തമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here