പാസ്‌പോര്‍ട്ട്; പൗരന്‍മാരെ അപമാനിക്കുന്ന നീക്കം അപലപനീയം ഐ.സി.എഫ്

Posted on: January 21, 2018 12:17 pm | Last updated: January 21, 2018 at 12:21 pm


മക്ക : പാസ്‌പോര്ട്ട് രണ്ടുനിറങ്ങളില് ലഭ്യമാക്കാനുള്ള കേന്ദ്രസര്ക്കാര് നീക്കം രാജ്യത്തെ പൗരന്മാരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പൗരന്മാരെ ഒന്നായി കാണുകയും തുല്യനീതി ഉറപ്പാക്കുകയും ചെയ്യേണ്ട ഭരണകൂടം അവര്ക്കിടയില് വേര്തിരിവ് സൃഷ്ടിക്കാന് തുനിഞ്ഞിറങ്ങുന്നത് രാജ്യത്തെ പൗരന്മാരുടെഅഭിമാനത്തെ കളങ്കപ്പെടുത്തുന്ന നടപടിയാണ്. പത്താംതരം വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ലക്ഷക്കണക്കിന് ഇന്ത്യക്കാര്. വിദേശരാജ്യങ്ങളില് ജോലിയെടുത്ത് കിട്ടിയ പണം കൊണ്ടുകൂടിയാണ് നമ്മുടെ രാജ്യം പുരോഗതി കൈവരിച്ചത്. നമ്മുടെ സാമൂഹിക മുന്നേറ്റത്തിലും സാമ്പത്തിക വളര്ച്ചയിലും വലിയ പങ്കുവഹിച്ച അവരെ രണ്ടാംകിട പൗരന്മാരാക്കാനുള്ള നീക്കം വഞ്ചനാപരമാണ്. രാജ്യത്തെ ജനങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റവും ജീവിത പുരോഗതിയും ഉറപ്പുവരുത്തുന്നതില് മാറിമാറി രാജ്യം ഭരിച്ചവര് പരാജയപ്പെട്ടതുകൊണ്ട് കൂടിയാണ് വലിയൊരു വിഭാഗത്തിന് ചെറിയ ക്ലാസുകളില് പഠനം അവസാനിപ്പിക്കേണ്ടി വന്നത്. ഈ ദുരവസ്ഥക്ക് പരിഹാരം കാണാനുള്ള കാര്യക്ഷമമായ നടപടികള് ഇപ്പോഴും ഉണ്ടാകുന്നില്ല.അതിന്റെ ഉത്തരവാദിത്വമേല്ക്കാന് ബാധ്യതയുള്ള ഭരണകൂടം അവരെ ദ്രോഹിക്കാതിരിക്കുകയെങ്കിലും വേണം.

ഹജ്ജ് സബ്‌സിഡി നിര്ത്തലാക്കാനുള്ള തീരുമാനത്തെയും ഐ.സി.എഫ്. ഗള്‍ഫ് കൗണ്‍സില്‍ അപലപിച്ചു. ലക്ഷകണക്കിന് തീര്ത്ഥാടകരെ പ്രതിസന്ധിയിലാക്കുന്ന ഈ തീരുമാനം പുനപരിശോധിക്കണം. യാതൊരുമാനദണ്ഡവുമില്ലാതെ വിമാനക്കമ്പനികള് ഹജ്ജ് യാത്രക്കാരില് നിന്ന് ഈടാക്കുന്ന വന് തുകയാണ് തീര്ത്ഥാടകര് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതിന് പരിഹാരം കാണാന് ശ്രമിക്കാതെ കാലങ്ങളായി രാജ്യം തീര്ത്ഥാടകര്ക്ക് അനുവദിച്ച സബ്‌സിഡി നിര്ത്തലാക്കിയത് നീതികരിക്കാന് കഴിയാത്തതാണ്. ഘട്ടംഘട്ടമായി സബ്‌സിഡി നിര്ത്താലക്കണമെന്നാണ് സുപ്രിം കോടതി നേരത്തെ നിര്‌ദ്ദേശിച്ചിരുന്നത്. ഒറ്റയടിക്കുള്ള ഈ തീരുമാനം ഒരുനിലക്കും ന്യായികരിക്കാന് കഴിയില്ല. തീരുമാനങ്ങള്‍ പുന:പരിശോധിക്കാനാവശ്യപ്പെട്ട് ബന്ധപ്പെട്ട മന്ത്രാലയങ്ങളിലേക്ക് സംഘടന ഇമെയില്‍ സന്ദേശമയക്കും.

ഗള്‍ഫ് കൗണ്‍സില്‍ പ്രസിഡണ്ട് സയ്യിദ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കെരീം ഹാജി (ഖത്തര്‍), നിസാര്‍ സഖാഫി (ഒമാന്‍), അലവി സഖാഫി (കുവൈറ്റ്), അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം, ശരീഫ് കാരശ്ശേരി (ദുബൈ), അബ്ദുല്‍ കെരീം ഹാജി ബഹ്‌റൈന്‍, മുജീബ് എ ആര്‍ നഗര്‍ (ജിദ്ദ) സംസാരിച്ചു.