രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍

Posted on: December 29, 2017 7:53 pm | Last updated: December 29, 2017 at 7:53 pm

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍.

2016-17 വര്‍ഷത്തിലെ ജി.ഡി.പി നിരക്ക് 8 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി കുറഞ്ഞെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

വ്യവസായ സേവന മേഖലകളിലെ കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായത്. ആഗോള സാമ്പബത്തിക രംഗത്ത് വളര്‍ച്ച കുറവാണെന്നും ഇത് രാജ്യത്തെ നിക്ഷേപത്തെ ബാധിച്ചിട്ടുണ്ട്. ജി.ഡി.പി നിരക്ക് കുറഞ്ഞതിന് ഇതും കാരണമായി. നിലവിലെ സാഹചര്യത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ജയ്റ്റ്‌ലി അറിയിച്ചു.

സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞുവെങ്കിലും ഐഎംഎഫിന്റെ കണക്കുകളനുസരിച്ച് ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയാകാന്‍ 2016ല്‍ രാജ്യത്തിന് കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.