പ്രധാനമന്ത്രിയുടെ പൂന്തുറ സന്ദര്‍ശനം; റവന്യുമന്ത്രിയെ ഒഴിവാക്കി

Posted on: December 19, 2017 1:32 pm | Last updated: December 19, 2017 at 11:14 pm

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ പൂന്തുറയിലെ ഓഖി ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സന്ദര്‍ശന സംഘത്തില്‍നിന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ ഒഴിവാക്കി. ദുരന്ത നിവാരണ അതോറിറ്റിയുടെ ഉപാധ്യക്ഷനാണ് ഇ.ചന്ദ്രശേഖരന്‍.

പൊതുഭരണ വകുപ്പ് തയാറാക്കിയ പട്ടികയില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനേയും ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയേയും മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗസ്റ്റ് ഹൗസിലെ ചര്‍ച്ചയ്ക്ക് മാത്രമാണ് റവന്യൂമന്ത്രിക്ക് ക്ഷണമുള്ളത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് പ്രധാനമന്ത്രി പൂന്തുറയിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത്.