തിരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശയില്ല: രാഹുല്‍

Posted on: December 18, 2017 2:12 pm | Last updated: December 18, 2017 at 6:46 pm

ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിരാശയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫലം തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലിമെന്റിലേക്ക് വരുന്നതിനിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയം കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് രാഹുല്‍ ഒഴിഞ്ഞുമാറി. കൂടെയുണ്ടായിരുന്ന സോണിയയും ചോദ്യങ്ങളോട് പ്രതികരിച്ചില്ല.