10 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

Posted on: October 8, 2017 2:52 pm | Last updated: October 8, 2017 at 2:52 pm

രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 10 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു.നെടുന്തീവിനു സമീപം മത്സ്യബന്ധനം നടത്തിയ തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്.

നാഗപട്ടണത്തു നിന്നുള്ളവരാണ് തൊഴിലാളികളെന്ന് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ അറിയിച്ചു.