മെഴ്‌സിഡീസ് ബെന്‍സിന്റെ സി-ക്ലാസ് എഡിഷന്‍ വിപണിയില്‍

Posted on: October 7, 2017 9:50 am | Last updated: October 7, 2017 at 9:50 am
സി ക്ലാസ് ‘എഡിഷന്‍ സി’ മെഴ്‌സിഡീസ്-ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ റോളാണ്ട് ഫോഗര്‍ പൂണെയില്‍ വിപണിയിലിറക്കുന്നു

കൊച്ചി: എഡിഷന്‍ സി’ മോഡല്‍ വിപണിയിലിറക്കിക്കൊണ്ട് മെഴ്‌സിഡീസ്-ബെന്‍സ് ഇന്ത്യ സി ക്ലാസ് ശ്രേണി ശക്തിപ്പെടുത്തി. നിലവിലുള്ള സി ക്ലാസില്‍ അകത്തും പുറത്തും ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് കൂടുതല്‍ ‘സ്‌പോര്‍ടി’ ആക്കിയിരിക്കയാണ് എഡിഷന്‍ സിയില്‍.
നേരത്തെയുള്ള നിറങ്ങള്‍ക്ക് പുറമെ ഡെസിഗ്‌നോ ഹ്യാസിന്ത് റെഡ് എന്ന പുതിയ നിറത്തിലും പുതിയ മോഡല്‍ ലഭ്യമാണ്.
സി-ക്ലാസിന് വലിയതോതിലുള്ള സ്വീകാര്യതയാണ് ഇന്ത്യയില്‍ ലഭിച്ചതെന്ന് പുതിയ മോഡല്‍ വിപണിയിലിറക്കിക്കൊണ്ട് മെഴ്‌സിഡീസ്-ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ റോളാണ്ട് ഫോഗര്‍ പറഞ്ഞു. ഇതുവരെയായി 27,000 യൂണിറ്റുകള്‍ വിറ്റു.
സി 200, സി 220 ഡി, സി 250 ഡി വേരിയന്റുകളില്‍ എഡിഷന്‍ സി ലഭ്യമാണ്. 42.54 ലക്ഷം രൂപ, 43.54 ലക്ഷം രൂപ, 46.87 ലക്ഷം രൂപ എന്നിങ്ങനെയാണ് യഥാക്രമം എക്‌സ്-ഷോറൂം വില.