National
ദളിത് എഴുത്തുകാരന്‍ കാഞ്ചാ ഐലയ്യക്കുനേരെ ആക്രണം

തെലങ്കാന: ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യക്കുനേരെ ആക്രമണം. ആര്യ വൈശ്യ സമുദായത്തില്‍പെട്ട ഇരുനൂറിലേറെ പേരാണ് ഐലയ്യയുടെ വാഹനം തടഞ്ഞ് കല്ലുകളും ചെരിപ്പുകളും മറ്റും എറിഞ്ഞെത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. വാറങ്കലിലെ പറകല്‍ ടൗണില്‍ അംബേദ്കര്‍ സ്‌ക്വയറിലാണ് ആക്രമണം നടന്നത്. ഭുപല്‍പള്ളി ടൗണിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് കാഞ്ച എലയ്യ മടങ്ങിവരുന്നത് അറിഞ്ഞ ആര്യ വൈശ്യ സമുദായത്തില്‍പെട്ട ഇരുനൂറിലേറെ പേര്‍ അംബേദ്കര്‍ സ്‌ക്വയറില്‍ തടിച്ചുകൂടുകയും അദ്ദേഹത്തിന്റെ കാര്‍ വാറങ്കല്‍ റോഡില്‍ എത്തിയപ്പോള്‍ കല്ലുകളും ചെരിപ്പുകളും മറ്റും എറിയുകയും ചെയ്തു. ജനക്കൂട്ടത്തിനിടയില്‍നിന്ന് ഡ്രൈവര്‍ ഏറെ സാഹസപ്പെട്ട് കാര്‍ തിരിക്കുകയും സമീപത്തെ പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു.
സംഭവമറിഞ്ഞ് നൂറുകണക്കിന് ദലിതുകള്‍ പൊലീസ് സ്‌റ്റേഷനുമുന്നില്‍ തടിച്ചുകൂടി. ആക്രമികള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് അവര്‍ മുദ്രാവാക്യം വിളിച്ചു. അതേസമയം, ആര്യ വൈശ്യ സമുദായക്കാരും സംഘടിക്കുകയും സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പുസ്തകം പുറത്തിറക്കിയതിന് കാഞ്ച ഐലയ്യയെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇരുവിഭാഗവും മുഖാമുഖം വന്നതോടെ സ്ഥിതി സംഘര്‍ഷഭരിതമായി.