National
കൊതുകുകളെ തുരത്തണമെന്ന് ഹര്‍ജി; ദൈവത്തിനേ സാധിക്കൂ എന്ന് കോടതി

ന്യൂഡല്‍ഹി: വിചിത്രമായ ഒരു ഹര്‍ജിയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നത്. രാജ്യത്ത് നിന്ന് കൊതുകുകളെ തുടച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇതിന് കോടതി നല്‍കിയ മറുപടി ഇങ്ങനെ: ഞങ്ങള്‍ ദൈവമല്ല. ദൈവത്തിന് മാത്രം സാധിക്കുന്ന കാര്യങ്ങള്‍ ദയവായി കോടതിയോട് പറയരുത്”- രണ്ടംഗ ബഞ്ച് വ്യക്തമാക്കി.
ആഗോളതലത്തില്‍ കൊതുകുജന്യ രോഗങ്ങളെ തുടര്‍ന്ന് 725000 ആളുകള്‍ മരിച്ചുവെന്നും അതിനാല്‍ കൊതുകകളെ ഉന്മൂലനം ചെയ്യാന്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹര്‍ജിക്കാരനായ ധനേഷിന്റെ ആവശ്യം. കോടതിക്ക് ഇത്തരമൊരു നിര്‍ദേശം നല്‍കാന്‍ സാധിക്കില്ലെന്നും കോടതി നിര്‍ദേശമുണ്ടെന്ന് കരുതി കൊതുകുകളെ തുരത്താന്‍ അധികാരികള്‍ക്ക് സാധ്യമാകില്ലെന്നും ജസ്റ്റിസുമാരായ മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവര്‍ വ്യക്തമാക്കി.
---- facebook comment plugin here -----