ഇടതു എംഎല്‍എമാര്‍ ദിലീപിനെ ജയിലില്‍ പോയി കണ്ടത് വ്യക്തിപരമാണെന്ന് കൊടിയേരി

Posted on: September 19, 2017 4:27 pm | Last updated: September 19, 2017 at 4:27 pm

കൊച്ചി: ഇടതുപക്ഷ എംഎല്‍എമാര്‍ ദിലീപിനെ ജയിലില്‍ പോയി കണ്ടത് വ്യക്തിപരമാണെന്നും അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍. ഏറ്റവും ഒടുവില്‍ കെപിഎസി ലളിത ഉള്‍പ്പെടെ ദിലീപിനെ സന്ദര്‍ശിക്കാനെത്തിയതിനെപ്പറ്റി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം.

ജയിലില്‍ ആരെയെങ്കിലും പോയി കാണുന്നത് തെറ്റായി പറയാന്‍ സാധിക്കില്ല. തടവുകാരെ ആര്‍ക്കും പോയി കാണാം. ഞങ്ങളൊക്കെ ജയിലില്‍ കിടക്കുമ്പോള്‍ പാര്‍ട്ടി വിരുദ്ധന്മാരായ പലരും ഞങ്ങളെ വന്നു കണ്ടിട്ടുണ്ട്. വ്യക്തിപരമായി ബന്ധമുള്ളവര്‍ക്ക് പോയി കാണാവുന്നതാണ്. അതൊരു രാഷ്ട്രീയ പ്രശ്‌നമായി കാണേണ്ടതില്ല’- കോടിയേരി പറഞ്ഞു.

സംഗീത നാടക അക്കാദമി പോലുള്ളൊരു സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് ഇത്തരം പരസ്യ നിലപാടെടുത്തതില്‍ സാംസ്‌കാരിക രംഗത്തുള്ള എതിര്‍പ്പും ശക്തമാണ്.