കൊറിയ ഓപണ്‍ സൂപ്പര്‍സീരീസ്: സിന്ധു ഫൈനലില്‍

Posted on: September 16, 2017 9:14 am | Last updated: September 16, 2017 at 3:03 pm

സോള്‍: ഇന്ത്യയുടെ പിവി സിന്ധു കൊറിയ ഓപണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍ പ്രവേശിച്ചു. മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തില്‍ ചൈനയുടെ ഹി ബിംഗ്ജിയാവോയെ പരാജയപ്പെടുത്തിയാണ് സിന്ധു കലാശപ്പോരിന് അര്‍ഹത നേടിയത്. സ്‌കോര്‍: 21-10,17-21,21-16. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പിലെ ഫൈനലിലേറ്റ തോല്‍വിക്ക് മധുരപ്രതികാരം വീട്ടാനുള്ള അവസരമാണ് സിന്ധുവിന് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം അവസാനം നടന്ന ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍  ഒകുഹാരയോട് സിന്ധു പൊരുതിത്തോല്‍ക്കുകയായിരുന്നു. ലോക റാങ്കിംഗില്‍ പത്തൊമ്പതാം സ്ഥാനത്തുള്ള ജപ്പാന്റെ മിനാസു മിതാനിയെ ആവേശകരമായ പോരാട്ടത്തില്‍ കീഴടക്കിയാണ് പി വി സിന്ധു സെമിയില്‍ പ്രവേശിച്ചത്. 21-19, 16-21, 21-10 നേരിട്ട ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ ജയം.