യുവാവിനെ വീട്ടില്‍ നിന്നിറക്കി വെട്ടിയതിന് ശേഷം കിണറ്റില്‍ തള്ളി

Posted on: September 14, 2017 12:15 am | Last updated: September 13, 2017 at 10:53 pm

മുക്കം: യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയതിന് ശേഷം വെട്ടി കിണറ്റില്‍ തള്ളി. മുക്കത്തിനടുത്ത് പന്നിക്കോട് കാരാളിപറമ്പ് പാറപ്പുറത്ത് രമേശി(42)നാണ് രാത്രി ഒരു മണിക്ക് ശേഷമാണ് സംഭവം. വീട്ടിലേക്ക് ഫോണ്‍ ചെയ്ത് വിളിച്ചിറക്കിയ ശേഷം കൃത്യം നടത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രമേശിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നിന്ന് വെട്ടാനുപയോഗിച്ചതായി കരുതുന്ന കത്തി പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാരറിയുന്നത്. അങ്ങാടിക്ക് സമീപത്തെ കിണറില്‍ നിന്ന് രമേശ് ചുമക്കുന്ന ശബ്ദം കേട്ട് നാട്ടുകാര്‍ തിരഞ്ഞപ്പോഴാണ് തൊട്ടടുത്ത കിണറ്റില്‍ അവശനിലയിലായ രമേശിനെ കണ്ടത്. ഉടന്‍ തന്നെ മുക്കം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മുക്കം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് ഇയാളെ കിണറില്‍ നിന്ന് പുറത്തെടുത്ത് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.