ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സൈന്യം വധിച്ചു. ഒരു ഭീകരനെ അറസ്റ്റ് ചെയ്തു. കുല്‍ഗാം ജില്ലയിലെ ഖുദ്‌വാനിയിലാണ് സംഭവം.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ സൈന്യത്തിന് നേരെ ഭീകരര്‍ വെടിവെപ്പുതുടങ്ങി. തുടര്‍ന്ന സൈന്യം നടത്തിയ വെടിവെപ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇന്നലെ, രണ്ട് പ്രാദേശിക ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. ഷോപ്പിയാന്‍ ജില്ലയിലായിരുന്നു സംഭവം.