സീനിയര്‍ ഹിഫല്‍ല്‍ ഹാട്രിക്കോടെ മഅ്ദിന്‍ വിദ്യാര്‍ഥി മിദ്‌ലാജ്

Posted on: September 10, 2017 3:23 am | Last updated: September 10, 2017 at 1:27 pm

ഖാദിസിയ്യ: എസ് എസ് എഫ് സാഹിത്യോത്സവിലെ ഹിഫഌ മത്സരത്തില്‍ ഹാട്രിക് വിജയവുമായി മഅ്ദിന്‍ വിദ്യാര്‍ഥി അഹ്മദ് മിദ്‌ലാജ്.

വിവിധ വിഭാഗങ്ങളിലായി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹിഫഌ മത്സരരംഗത്തുള്ള മിദ്‌ലാജ് ആദ്യ രണ്ട് തവണയും രണ്ടും, മൂന്നും സ്ഥാനങ്ങളാണ് നേടിയിരുന്നതെങ്കില്‍ 2015 മുതല്‍ മൂന്ന് വര്‍ഷമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

അതേസമയം, ഹിഫഌ മത്സരങ്ങളില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി മലപ്പുറം മഅ്ദിന്‍ വിദ്യാര്‍ഥികള്‍ മേധാവിത്വം പുലര്‍ത്തുകയാണ്.
പാലക്കാട് ഒതളൂര്‍ തെക്കക്കര ജബ്ബാര്‍ ബാഖവിയുടെയും, റൈഹാനത്തിന്റെയും മകനായ മിദ്‌ലാജ് പെരുമുഖം അബ്ദുല്ല അമാനിയുടെ ശിക്ഷണത്തിലാണ് ഹിഫഌ പഠനം പൂര്‍ത്തിയാക്കിയത്.