മെക്‌സിക്കോയില്‍ 8.2 രേഖപ്പെടുത്തിയ ശക്തമായ ഭുകമ്പം 29 പേര്‍ മരിച്ചു

Posted on: September 8, 2017 7:26 pm | Last updated: September 8, 2017 at 7:26 pm

മെക്‌സിക്കോ സിറ്റി, ഗ്വാട്ടിമാല സിറ്റി എന്നിവിടങ്ങളിലാണ് റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. കിഴക്കന്‍ തീരപ്രദേശമായ കറ്റിയയില്‍ കനത്ത മഴ തുടരുകയാണ്. പസഫിക് തീരത്ത് നിന്ന് ഏതാണ്ട് 600 കിലോമീറ്റര്‍ തെക്ക് കിഴക്കെ ആയി സ്ഥിതി ചെയ്യുന്ന പസഫിക് സമുദ്രത്തിലാണ് ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കണക്കാക്കുന്നു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് രക്ഷാപ്രവര്‍ത്തകര്‍ പരിശോധിച്ചു വരുകയാണ്.

മെക്‌സിക്കോയില്‍ 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് മെക്‌സിക്കോ പ്രസിഡന്റ് എന്റിക്ക് പെന നീറ്റെ പറഞ്ഞു.ഭൂകമ്പത്തെ തുടര്‍ന്ന് മെക്‌സിക്കോയുടെ തീരത്ത് പത്ത് അടി (3 മീറ്റര്‍) ഉയരത്തില്‍ സുനാമി തിരമാലകള്‍ പൊങ്ങിനിന്നിരുന്നു.