സഫാരിയില്‍ ഈദ് ഓണം പ്രമോഷന്‍ തുടങ്ങി

Posted on: August 24, 2017 10:21 pm | Last updated: August 24, 2017 at 10:21 pm

 ദോഹ: സഫാരി ഔട്ട്‌ലെറ്റുകളില്‍ ഈദ് ഓണം പ്രമോഷന് തുടക്കമായി. ജെന്റ്‌സ്, ലേഡീസ്, കിഡ്‌സ് വിഭാഗങ്ങളില്‍ പ്രമുഖ ബ്രാന്‍ഡുകളുടെതുള്‍പ്പെടെ റെഡിമെയ്ഡ്, ഗാര്‍മെന്റ്‌സ് ഉത്പന്നങ്ങളും പാദരക്ഷകളും 200 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 100 റിയാലിന്റെ ഗിഫ്റ്റ് വൗച്ചര്‍ തിരികെ ലഭിക്കുന്ന ഹാഫ്‌വാല്യൂ ബേക്ക് പ്രമോഷനാണ് പ്രധാനം. ഫ്രഷ് ഫുഡ് വിഭാഗത്തില്‍ വെജിറ്റബ്ള്‍സ്, ഫ്രൂട്‌സ്, മീറ്റ് തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങള്‍ക്കും ബേക്കറി വിഭാഗത്തില്‍ ഈദ്, ഓണം സ്‌പെഷ്യല്‍ കേരളാ സ്‌റ്റൈല്‍ വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ ഓഫറുകള്‍ ദോഹയിലെ എല്ലാ സഫാരി ഔട്ട് ലെറ്റുകളിലും ലഭ്യമാണ്.

ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും ഗെയിം ഷോകളും സെപ്തംബര്‍ ഒന്നു മുതല്‍ നാലു വരെ അബൂ ഹമൂര്‍ സഫാരി മാളില്‍ സംഘടിപ്പിക്കും. ആര്‍. ജെ സൂരജ് നയിക്കുന്ന മ്യൂസിക്കല്‍ ഗെയിം ഷോയില്‍ ഗായകന്‍ നവാസ് പാലേരിയും മറ്റു കലാകാരന്മാരും പങ്കെടുക്കുന്നു. തിരുവോണ നാളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധയിനം ഓണക്കളികളും മത്സരങ്ങളും നടക്കും. പങ്കെടുക്കുന്നവര്‍ക്ക് കൈ നിറയെ സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ട്. കൂടാതെ 25ലധികം വിഭവങ്ങളുള്ള ഓണസദ്യ സഫാരി ബേക്കറിയിലെ ഹോട്ട് ഫുഡ് വിഭാഗത്തില്‍ അന്ന് ലഭ്യമാകും. ഓണം പ്രമോഷനായി ഇരുപതോളം വൈവിധ്യങ്ങളുള്ള പായസ മേള സെപ്തംബര്‍ അഞ്ചു മുതല്‍ എട്ടു വരെ നടക്കും.

ഓരോ 50 റിയാലിനും പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ 20 ടൊയോട്ട കാംറി കാറുകള്‍ സമ്മാനിക്കുന്ന മെഗാ പ്രമോഷനും നടന്നു വരുന്നു. മൂന്നാമത്തെ നറുക്കെടുപ്പ് ഈ മാസം 30ന് അബൂ ഹമൂര്‍ സഫാരി മാളില്‍ നടക്കും. കളക്ഷനിലും വിലക്കുറവിലും ജനപ്രിയ പ്രമോഷനുകളിലും വിട്ടുവീഴ്ച്ചകളില്ലാതെ ഉപഭോക്തൃ സതൃപ്തി ലക്ഷ്യംവെച്ചാണ് സഫാരി പ്രവര്‍ത്തിക്കുന്നതെന്ന് ഗ്രൂപ്പ് ഡയറക്ടറും ജനറല്‍ മാനേജരുമായ സൈനുല്‍ ആബിദീന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.