ഭിന്നശേഷിക്കാര്‍ക്ക് ലോകോത്തര നിലവാരത്തില്‍ നീന്തല്‍ പരിശീലനവുമായി ആസ്പയര്‍ സോണ്‍

Posted on: July 31, 2017 6:47 pm | Last updated: July 31, 2017 at 6:47 pm
SHARE
പരിശീലകന്‍ ജോജോ മുസ നീന്തല്‍ പഠിക്കുന്ന കുട്ടിയോടൊപ്പം തമാശ പങ്കിടുന്നു

ദോഹ: ഭിന്നശേഷിയുള്ളവര്‍ക്ക് നീന്തല്‍, സ്‌കൂബ ഡൈവിംഗ്, സ്‌നോര്‍കലിംഗ് പാഠങ്ങള്‍ പകര്‍ന്ന് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ (എ ഇസഡ് എഫ്). ഫ്രീസ്റ്റൈല്‍ അക്വട്ടിക്‌സ് എന്ന സന്നദ്ധ സംഘടനയാണ് പരിശീലനം നല്‍കുന്നത്.
ലോകത്തെ ഏറ്റവും വലിയ വിവിധോദ്ദേശ്യ ഇന്‍ഡോര്‍ കുലം അസ്പയര്‍ ഡോമില്‍ കഴിഞ്ഞ വര്‍ഷം തുറന്നതിന് ശേഷമാണ് അസ്പയര്‍ സോണ്‍ ഈ സംരംഭം ആരംഭിച്ചത്. ഫ്രീസ്റ്റൈല്‍ അക്വാട്ടിക്‌സിന്റെ സഹസ്ഥാപകരായ കാതലിന്‍ ബേറ്റ്‌സ്, ജോജോ മുസ എന്നിവരാണ് പരിശീലനം നല്‍കുന്നത്.

സമൂഹത്തിലെ മറ്റുള്ളവരെ പോലെ തന്നെ സജീവ ജീവിത ശൈലിയും ഇടകലരാനും ഭിന്നശേഷിയുള്ളവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സമൂഹത്തിലെ പ്രത്യേക വിഭാഗത്തിന് മാത്രമുള്ളതല്ല കായികമെന്നും എല്ലാ പ്രായക്കാര്‍ക്ക് ഏത് ശാരീരിക അവസ്ഥയുള്ളവര്‍ക്കും പ്രാപ്യമാണെന്നും എ ഇസഡ് എഫ്. പി ആര്‍ ഡയറക്ടര്‍ നാസര്‍ അബ്ദുല്ല അല്‍ ഹജ്‌രി പറഞ്ഞു. ലോകോത്തര സൗകര്യങ്ങളിലൂടെ ഭിന്നശേഷിക്കാരെ പിന്തുണക്കാന്‍ എപ്പോഴും സന്നദ്ധമാണ്. ഈ വര്‍ഷം ഉടനീളം ഭിന്നശേഷിക്കാര്‍ക്ക് കായിക
ഇനങ്ങളില്‍ പങ്കെടുപ്പിക്കാന്‍ ആസ്പയര്‍ സോണ്‍ സന്നദ്ധമാണ്.

ഖത്വര്‍ പാരാലിംപിക് കമ്മിറ്റി, ഫ്രീസ്റ്റൈല്‍ അക്വാട്ടിക്‌സ് പോലുള്ള സര്‍ക്കാര്‍- സ്വകാര്യ ഏജന്‍സികളുമായി സഹകരിച്ചാണിത്. സ്വന്തത്തോട് തന്നെ വെല്ലുവിളി നടത്തി വലിയ നേട്ടങ്ങല്‍ കൊയ്യാന്‍ ഭിന്നശേഷിക്കാരെ പ്രാപ്തരാക്കുകയെന്നതാണ് ഫ്രീസ്റ്റൈല്‍ അക്വാട്ടിക്‌സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജോജോ മുസ പറഞ്ഞു. ആത്മവിശ്വാസം വളര്‍ത്തി ശാരീരിക ശേഷിക്കുറവുകള്‍ മറികടക്കാന്‍ നീന്തല്‍ അവരെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

LEAVE A REPLY

Please enter your comment!
Please enter your name here