ഇന്ത്യക്ക് 600 റണ്‍സ്; ലങ്കക്ക് ഒരു വിക്കറ്റ് നഷ്ടം

Posted on: July 27, 2017 3:02 pm | Last updated: July 27, 2017 at 8:19 pm

ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗിസില്‍ ഇന്ത്യ 600 റണ്‍സിന് പുറത്ത്. ശിഖര്‍ ധവാന്റെയും (190) ചേതേശ്വര്‍ പുജാരയുടെയും (153) സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യക്ക് വമ്പന്‍ സ്‌കോര്‍ നേടിയത്. അജിങ്ക്യ രഹാനെ (57), ഹാര്‍ദിക് പാണ്ഡ്യ (50) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.

അശ്വിന്‍ 47, മുഹമ്മദ് ഷാമി 30 റണ്‍സെടുത്തു. ലങ്കക്ക് വേണ്ടി പേസ് ബൗളര്‍ നുവാന്‍ പ്രദീപ് ആറ് വിക്കറ്റുകള്‍ വീഴ്ത്തി. ലഹിരു കുമര മൂന്നും രംഗണ ഹെറാത്ത് ഒരു വിക്കറ്റുമെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക ഏഴ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെടുത്തിട്ടുണ്ട്.