സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന് പരാതി; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Posted on: July 26, 2017 12:24 pm | Last updated: July 26, 2017 at 12:24 pm

തിരുവനന്തപുരം: സഹപ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പേട്ട പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമെന്ന് പരാതിയില്‍ പറയുന്നു. പിതാവിന്റെ ചികിത്സക്കാണെന്ന് പറഞ്ഞ് തന്റെ കൈയില്‍ നിന്ന് അമല്‍ പണം കൈപ്പറ്റിയതായും പീഢന വിവരം ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ ജോലി നഷ്ടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഇയാളെ മാതൃഭൂമ ന്യൂസ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.