Connect with us

Gulf

മികവുറ്റ സേവനങ്ങള്‍; ദുബൈ കോടതിക്ക് രാജ്യാന്തര പുരസ്‌കാരം

Published

|

Last Updated

ദുബൈ: ദുബൈ കോര്‍ട്‌സ് ഡിപാര്‍ട്‌മെന്റിനു ആഗോള തലത്തില്‍ അംഗീകാരം. അത്യാധുനിക സാങ്കേതിക വിദ്യകളിലൂടെ മികച്ച ജുഡീഷ്യല്‍ സംവിധാനം ഒരുക്കിയതിനു രാജ്യാന്തര തലത്തിലെ 10 മികച്ച കോടതികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് ദുബൈ കോടതിക്കുള്ളത്.
ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ കോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്റെ (ഐ എ സി എ ) എട്ടാമത് വാര്‍ഷിക സമ്മേളനത്തിലാണ് പുരസ്‌കാര വിതരണം നടത്തിയത്. ദുബൈ കോടതി മേധാവി ചീഫ് ജഡ്ജ് മുഹമ്മദ് മുബാറക്ക് അല്‍ സുഭൂഷി, ഡയറക്ടര്‍ ജനറല്‍ തരേഷ് ഈദ് മന്‍സൂരി
അമേരിക്കയിലെ യു എ ഇ മിഷന്‍ ഉപ മേധാവി ഉമര്‍ അല്‍ ശംസി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

പൊതു ജനങ്ങള്‍ക്ക് കോടതി വ്യവഹാരത്തില്‍ ഇടപെടുന്നതിന് നടപടികള്‍ കൂടുതല്‍ എളുപ്പമാക്കുന്ന വിധത്തില്‍ ആധുനികവത്കരിച്ചു കോടതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയതിനാണ് ദുബൈ കോടതികളെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
ഉന്നത സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മികവുറ്റ ജുഡീഷ്യറി സംവിധാനമാണ് ദുബൈ കോടതികളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 480 ഇലക്ട്രോണിക് സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഉപയോഗിച്ചു 92 ശതമാനം വ്യവഹാരങ്ങളും ആധുനിക വിദ്യയുടെ ഭാഗമാക്കി തീര്‍ത്തിട്ടുണ്ട്. പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ ജനങ്ങള്‍ക്ക് ശക്തിയുക്തമായ നീതി നടപ്പിലാക്കുക എന്നതിന് ദുബൈ കോടതി നടപടികള്‍ മികവുറ്റതാക്കി തീര്‍ത്തിട്ടുണ്ടെന്ന് മുഹമ്മദ് മുബാറക്ക് അല്‍ സുഭൂഷി പറഞ്ഞു. മികച്ച ജീവിത സൗകര്യവും ജനങ്ങളില്‍ സംതൃപ്തി വര്‍ധിപ്പിക്കുന്നതിന് മികവുറ്റതും കുറ്റമറ്റതുമായ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം ദുബൈ നഗരത്തെ ലോകോത്തരമായി കൂടുതല്‍ മികവുറ്റതാക്കുമെന്ന് ദുബൈ കോടതികള്‍ക്ക് കീഴിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ റഹിം അല്‍ മുദരിബ് പറഞ്ഞു.