അസാമിലെ വെള്ളപ്പൊക്കം; മരണ സംഖ്യ 23 ആയി

Posted on: July 8, 2017 9:56 am | Last updated: July 8, 2017 at 11:02 am

ദിസ്പുര്‍: അസാമില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. ഇന്നലെ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സംസ്ഥാനത്തെ 17 ജില്ലകളിലായി നാലര ലക്ഷത്തോളം പേരാണ് ദുരിതത്തിലായത്. നല്‍ബാരി, കരീം ഗഞ്ച് എന്നീ സ്ഥലങ്ങള്‍ വെള്ളപ്പൊക്കത്തിലമര്‍ന്നു. സംസ്ഥാനത്തൊട്ടാകെ 181 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 30,000 ലേറെ പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

32,149 ഹെക്ടര്‍ സ്റ്റലം വെള്ളത്തിനടിയായതാണ് റിപ്പോര്‍ട്ട്. കരീം ഗഞ്ചിലെ കുശിയാര നദി കരകവിഞ്ഞൊഴുകയാണ്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.