ആശ്രിത ലെവി; എല്ലാ രാജ്യക്കാര്‍ക്കും ബാധകം

Posted on: July 3, 2017 8:19 pm | Last updated: July 3, 2017 at 8:19 pm

ജിദ്ദ: ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വന്ന ആശ്രിത ലെവിയില്‍ നിന്നും ഒരു രാജ്യക്കാരെയും ഒഴിവാക്കിയിട്ടില്ലെന്ന് സഊദി ജവാസാത്ത് മേധാവി അറിയിച്ചു.

യമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെ ആശ്രിത ലെവിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായാണു ജവാസാത്ത് ഇങ്ങനെ പ്രതികരിച്ചത്.

അതേ സമയം ലെവി ഒഴിവാക്കിയെന്ന വ്യാജ വാര്‍ത്ത സാഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.
സഊദിയിയിലെ പ്രമുഖ പത്രത്തിന്റെ കട്ടിംഗില്‍ എഡിറ്റിംഗ് നടത്തിയാണു ലെവി ഒഴിവാക്കിയെന്ന വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നത്. ജവാസാത്ത് മേധാവിയുടെ പുതിയ പ്രഖ്യാപനം അത്തരം കുപ്രചരണങ്ങള്‍ക്ക് കൂടി മറുപടിയാണ്.