ഭീഷണിയായി വീണ്ടും വാനാെ്രെക ആക്രമണം

Posted on: June 27, 2017 11:56 pm | Last updated: June 28, 2017 at 11:42 am

ലണ്ടന്‍: ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ട് പൂര്‍വാധികം ശക്തിയോടെ കമ്പ്യൂട്ടറുകളെ തകര്‍ക്കുന്ന വാനാെ്രെക ആക്രമണം. ബ്രിട്ടനിലും റഷ്യയിലും ഇതിനകം നിരവധി കമ്പ്യൂട്ടറുകള്‍ തകര്‍ത്തതായാണ് റിപ്പോര്‍്ട്ടുകള്‍. മാസങ്ങള്‍ക്കുമുമ്ബ് ഉണ്ടായ ആക്രമണം തകര്‍ത്തതിന്റെ ആവേശത്തില്‍ നില്‍ക്കുന്ന ലോകരാജ്യങ്ങള്‍ക്ക് വന്‍ ഭീഷണിയായാണ് പുതിയ ആക്രമണം എത്തുന്നത്.

റഷ്യയും ബ്രിട്ടനും ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളില്‍ ആക്രമണമുണ്ടായി. വൈറസ് ദ്രുതഗതിയില്‍ കംപ്യൂട്ടറുകളില്‍ വ്യാപിക്കുകയാണ്. ഇന്ത്യയിലും വലിയതോതില്‍ ആക്രമണമുണ്ടായേക്കും എന്നാണു റിപ്പോര്‍ട്ട്.
കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണെന്നു സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ അറിയിച്ചു. കംപ്യൂട്ടറുകളില്‍ കടന്നുകയറി ഫയലുകള്‍ ലോക്ക് ചെയ്യുകയും തുറക്കാന്‍ ബിറ്റ്‌കോയിന്‍ രൂപത്തില്‍ പണം ആവശ്യപ്പെടുകയുമാണു വാനാക്രിയുടെ രീതി. യുെ്രെകനിലെ ഏറ്റവുംവലിയ സൈബര്‍ ആക്രമണമാണു ചൊവ്വാഴ്ച ഉണ്ടായത്. സ്‌പെയിന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും വൈറസ് ബാധയുണ്ടാകും. പ്രമുഖ ഡാനിഷ് ഷിപ്പിങ് കമ്ബനി, ബ്രിട്ടീഷ് പരസ്യക്കമ്ബനി എന്നിവിടങ്ങളില്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നു ബ്രിട്ടീഷ് ദേശീയ സൈബര്‍ സുരക്ഷാവിഭാഗം അറിയിച്ചു.അതേസമയം, നേരത്തെ നടന്ന സൈബര്‍ ആക്രമണത്തിനുപിന്നില്‍ ഉത്തരകൊറിയയെന്ന് യുഎസും ബ്രിട്ടനും കണ്ടെത്തി. ആക്രമണത്തിനു പിന്നിലെ കൊറിയന്‍ പങ്കിനെക്കുറിച്ചു തുടക്കംമുതലേ സംശയമുണ്ടായിരുന്നു. ഇതു പിന്നീട് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിക്കുകയായിരുന്നു. ബ്രിട്ടന്റെ നാഷനല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എന്‍സിഎസ്സി) ആണു രാജ്യാന്തര അന്വേഷണത്തിനു നേതൃത്വംനല്‍കുന്നത്. ഉത്തരകൊറിയയിലെ മാല്‍വെയറുകളുടെ ഫാക്ടറി എന്നറിയപ്പെടുന്ന ലസാറസ് സംഘമാണു വാനാക്രിയുടെ ഉപജ്ഞാതാക്കളെന്നാണ് എന്‍സിഎസ്സിയുടെ നിഗമനം.

മേയിലാണു വാനാക്രി ആക്രമണം ലോകമെങ്ങുമുണ്ടായത്. കേരളത്തില്‍ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫിസ് അടക്കം ലോകമെങ്ങും സ്ഥാപനങ്ങളും വ്യക്തികളും ആക്രമണത്തിന് ഇരയായി. ബ്രിട്ടനിലെ ദേശീയ ആരോഗ്യ സര്‍വീസിനെയാണ് ഏറ്റവും ദോഷകരമായി ബാധിച്ചത്‌