മക്ക ഐ.സി.എഫ് ഇഫ്താര്‍ സംഗമങ്ങള്‍ നടത്തി

Posted on: June 21, 2017 9:30 am | Last updated: June 21, 2017 at 9:30 am

മക്ക : മക്ക ഐ.സി.എഫ്. സെന്റ്ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മക്കയിലെ സാറ സിത്തീന്‍ ,അസീസിയ്യ, അവാലി, ജബലുന്നൂര്‍,തന്‍ഈം തുടങ്ങിയ സെകടറുകളില്‍ വെച്ച് സമൂഹ ഇഫ്താര്‍ സംഘടിപ്പിച്ചു. നൂറില്‍ പരം പ്രവര്‍ത്തകരും. പൊതുജനങ്ങളും പങ്കെടുത്ത സംഗമം കെ.കെ.എസ് ജമുലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.മുഹയിദ്ധീന്‍ സഅദി പ്രഭാഷണം നടത്തി.സെന്റ്രല്‍ പ്രസിഡന്റ് സൈതലവി സഖാഫി അദ്ധ്യക്ഷത വഹിച്ചു. ജലീല്‍ മാസ്റ്റര്‍ വടകര,സ്വാദിഖ് സഖാഫി കുന്നുപ്പുറം, ഷിഹാബുദ്ധീന്‍ കുറുകത്താണി.എന്നിവര്‍ പങ്കെടുത്തു.

ഇഫ്താര്‍ ക്രമീകരണങ്ങള്‍ക്ക് എഞ്ചി:സുഹൈര്‍,ഷമീം മൂര്‍ക്കനാട്.നൗഷാദ് വയനാട്.മുഹമ്മദലി വലിയോറ.അബ്ദുസ്സലാം സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി.ഷാഫി ബാഖവി സ്വാഗതവും നൗഷാദ് പട്ടാമ്പി നന്ദിയും പറഞ്ഞു.