പൂട്ടിയ ബാറുകള്‍ തുറക്കുന്നത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് കെഎം മാണി

Posted on: June 8, 2017 10:01 pm | Last updated: June 8, 2017 at 10:01 pm

തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കുന്നത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് മുന്‍ ധനമന്ത്രി കെഎം മാണി. കുറഞ്ഞ കാലയളവിനുള്ളില്‍ ബാറുകള്‍ കുറച്ചുകൊണ്ടുവരുന്നതിനു പകരം വഴിയോരങ്ങളിലുള്ളത്‌പോലും തുറക്കുന്നത് ആപത്കരവും പ്രതിഷേധാര്‍ഹവുമാണെന്ന് കെഎം മാണി പറഞ്ഞു.

ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും കെഎം മാണി കൂട്ടിച്ചേര്‍ത്തു.