Ongoing News
സ്പാനിഷ് ലാ ലിഗയില്‍ റയലിന്റെ മുത്തം

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ കിരീടം റയല്‍ മാഡ്രിഡിന്. ലീഗിലെ അവസാന മത്സരത്തില്‍ റയല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മലാഗയെ കീഴടക്കി ചാമ്പ്യന്‍മാരായി. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് റയല്‍ ലാ ലിഗ കിരീടം സ്വന്തമാക്കുന്നത്. റയല്‍ മാഡ്രിഡ് സ്വന്തമാക്കുന്ന മുപ്പത്തിമൂന്നാമത് ലാ ലിഗ കിരീടമാണിത്.
രണ്ടാം മിനുട്ടില്‍ തന്നെ റയലിനെ മുന്നിലെത്തിച്ച് സ്റ്റാര്‍ സ്‌െ്രെടക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മത്സരം അനുക്ൂലമാക്കി. മലാഗക്കെതിരെ രണ്ടാം ഗോള്‍ അമ്പത്തഞ്ചാം മിനുട്ടില്‍ ഫ്രഞ്ച് സ്‌െ്രെടക്കര്‍ കരീം ബെന്‍സിമ നേടി.
കിരീടപ്പോരില്‍ ബാഴ്‌സയെ റയല്‍ പിന്തള്ളിയത് മൂന്ന് പോയിന്റിന്. അവസാന മത്സരത്തില്‍ ബാഴ്‌സലോണ രണ്ട് തവണ പിറകില്‍ നിന്ന ശേഷം 4-2ന് എയ്ബറിനെ തോല്‍പ്പിച്ചിരുന്നു.
പതിനെട്ട് മാസത്തിനിടെ സിദാന്‍ റയലിനെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കി, ഇപ്പോളിതാ ലാ ലിഗ ജേതാക്കളാക്കി. തുടരെ രണ്ടാം സീസണിലും സിദാന്റെ ടീം ചാമ്പ്യന്‍സ് ലീഗ് ഫൈനിലെത്തിയിരിക്കുന്നു. ജൂണ്‍ നാലിന് കാര്‍ഡിഫില്‍ യുവെന്റസാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ എതിരാളി.
2012 ല്‍ പെപ് ഗോര്‍ഡിയോളയുടെ ബാഴ്‌സലോണയുടെ അപ്രമാദിത്വം അവസാനിപ്പിച്ച് റയലിന് ലാലിഗ കിരീടം നേടിക്കൊടുത്തത് ഹൊസെ മൗറിഞ്ഞോ ആയിരുന്നു.
ലാ ലിഗ കിരീടം മുപ്പത്തിമൂന്നാം തവണയും സ്വന്തമാക്കി റയല്‍ റെക്കോര്‍ഡ് പുതുക്കി. 24 തവണ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയാണ് രണ്ടാം ്സ്ഥാനത്ത്.
ബാഴ്‌സ കണ്ണ് തുറപ്പിച്ചു…
ഏപ്രിലില്‍ ബാഴ്‌സലോണയോടേറ്റ എല്‍ക്ലാസികോ തോല്‍വിയാണ് റയലിനെ ചാമ്പ്യന്‍ പദവിയിലേക്ക് കുതിപ്പിച്ചത്. 32ന് തോറ്റതിന് ശേഷം റയല്‍ സമ്മര്‍ദ്ദത്തിലായി.
ആദ്യപകുതിയില്‍ എയ്ബറിനെതിരെ 1-0ന് പിറകില്‍. അറുപത്തൊന്നാം മിനുട്ടില്‍ 20ന് പിറകില്‍. ബാഴ്‌സലോണ ശരിക്കും ഞെട്ടി. സെല്‍ഫ് ഗോളില്‍ ബാഴ്‌സയുടെ തിരിച്ചുവരവ്. എഴുപത്തിമൂന്നാം മിനുട്ടില്‍ സുവാരസിലൂടെ സമനില (22). അടുത്ത മിനുട്ടില്‍ എയ്ബറിന്റെ കാപ പുറത്തായി. മെസി പെനാല്‍റ്റി ഗോളില്‍ ബാഴ്‌സയെ 32ന് മുന്നിലെത്തിച്ചു. ഇഞ്ചുറിടൈമിലും മെസി ഗോളടിച്ചു.
മെസി പെനാല്‍റ്റി പാഴാക്കി…
ആദ്യം ലഭിച്ച പെനാല്‍റ്റി പാഴാക്കിയ മെസി രണ്ടാം പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു. തോല്‍വി മുഖാമുഖം കണ്ടതിന് ശേഷമാണ് ബാഴ്‌സ ജയിച്ചു കയറിയത്.