യമനിലെ അഭയാര്‍ഥികളുടെ ജീവകാരുണ്യപ്രവര്‍ത്തനത്തിന് സഹായ ഹസ്തവുമായി സഊദി അറേബ്യ

Posted on: April 27, 2017 1:45 pm | Last updated: May 5, 2017 at 11:31 am

ദമ്മാം:ആഭ്യന്തരയുദ്ധം രൂക്ഷമായ യമനില്‍ സഊദി അറേബ്യ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 150 ദശലക്ഷം ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചു. ജനീവയില്‍ നടന്ന യു.എന്‍ യോഗത്തിലാണ് കിങ് സല്‍മാന്‍ ചാരിറ്റി സെന്റര്‍ മേധാവി ഡോ.അബ്ദുല്ല അല്‍റബീഅ സഹായം പ്രഖ്യാപിച്ചത്. യെമനിലെ
സഹായ പദ്ധതികള്‍ കിങ് സല്‍മാന്‍ ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കിവരുന്നത്.

2015 ഏപ്രില്‍ മുതല്‍ യെമനില്‍ 8.2 ബില്ല്യന്‍ ഡോളറാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചിട്ടുണ്ടെന്നും കിങ് സല്‍മാന്‍ ചാരിറ്റി സെന്റര്‍ മേധാവി ഡോ.അബ്ദുല്ല അല്‍റബീഅ പറഞ്ഞു.