ദമ്പതിമാര്‍ പൊള്ളലേറ്റു മരിച്ച സംഭവം: ചിട്ടിക്കമ്പനി ഉടമ അറസ്റ്റില്‍

Posted on: April 26, 2017 9:23 pm | Last updated: April 26, 2017 at 9:23 pm

ആലപ്പുഴ: അമ്പലപ്പുഴയില്‍ ദമ്പതിമാര്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ചിട്ടിക്കമ്പനി ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ബി ആന്‍ ബി ചിട്ടിക്കമ്പനിയുടമ അമ്പലപ്പുഴ സ്വദേശി സുരേഷ് ഭക്തവത്സലനാണ് അറസ്റ്റിലായത്. അത്മഹത്യാ പ്രേരണാക്കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇടുക്കി രാജാക്കാട്ട് സ്വദേശി വേണു (54), ഭാര്യ സുമ (50) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.

ചിട്ടിക്കമ്പനി ഉടമ പെട്രോളൊഴിച്ച് തീക്കൊളുത്തിയെന്നാണ് ഇവരുടെ മരണ മൊഴി. എന്നാല്‍ ചിട്ടിക്കമ്പിനിയില്‍ നിന്ന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് നിഗമനം. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.