പെട്രോളിയം ഉത്പന്നങ്ങള്‍ ഇനി വീട്ടിലെത്തും

Posted on: April 21, 2017 6:50 pm | Last updated: April 22, 2017 at 12:20 pm

ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങള്‍ വീട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി വരുന്നു. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറീയിച്ചത്.

രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ദിവസേനെ അനുഭവിക്കുന്ന നീണ്ട ക്യൂ ഒഴിവാക്കാനാണ് പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരുന്നത്.

ദിനംപ്രതി 350 മില്യന്‍ ജനങ്ങള്‍ എണ്ണയ്ക്കായി രാജ്യത്തെ പമ്പുകളില്‍ എത്തുന്നതായി കണക്കാക്കുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന പദ്ധതി വരുന്നതോടെ തിരക്ക് കുറയ്ക്കാനും സമയം ലാഭിക്കാനും കഴിയുമെന്ന് പെട്രോളിയം മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചത്.