Connect with us

Malappuram

കക്കോവ് മഹല്ല് കമ്മിറ്റി വ്യാജ രജിസ്‌ട്രേഷന്‍: കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്

Published

|

Last Updated

എടവണ്ണപ്പാറ: കക്കോവ് മഹല്ല് കമ്മിറ്റി വ്യാജ രജിസ്‌ട്രേഷന്‍ നടത്തിയത് അന്വേഷിക്കാന്‍ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവിട്ടു. മഹല്ല് പ്രസിഡന്റ് പി പി അലവി മൗലവി പ്രമുഖ അഭിഭാഷകനായ അഡ്വ. മമ്മോക്കര്‍ മുഖേനെയാണ് പരാതി നല്‍കിയിരുന്നത്. 1989-1990 കാലയളവില്‍ സുന്നി വിഭാഗവും ചേളാരി വിഭാഗവും സംയുക്തമായിരുന്നു മഹല്ല് ഭരണം നടത്തിവന്നിരുന്നത്. എന്നാല്‍ 2002-2003 കാലയളവില്‍ ചേളാരി വിഭാഗം മഹല്ലില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടു. മഹല്ല്, മദ്‌റസ ഭരണം അവതാളത്തിലാവുകയും ചെയ്തു. അക്രമങ്ങളെ തുടര്‍ന്ന് അന്നത്തെ മലപ്പുറം ഡി വൈ എസ് പി സംഭവത്തില്‍ ഇടപെടുകയും മഹല്ല് ഭരണത്തെ സംബന്ധിച്ച് ഇരു വിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തി. കരാര്‍ പ്രകാരം 2004 മുതല്‍ 2015 വരെ സൗഹാര്‍ദപരമായിരുന്നു മഹല്ല് ഭരണം. എന്നാല്‍ മഹല്ല് കമ്മിറ്റിയോ മഹല്ല് ജനറല്‍ ബോഡിയോ അറിയാതെ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേളാരി വിഭാഗം മഹല്ലിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. ഡി വൈ എസ് പിയുമായി ഉണ്ടാക്കിയ കരാര്‍ മറച്ചുവെച്ചും പള്ളിയിലെ മഹല്ല് രേഖകള്‍ മോഷണം നടത്തുകയും ചെയ്തു.

മഹല്ല് കമ്മിറ്റിയുടെ മിനുട്ട്‌സിലെ വിവരങ്ങള്‍ മറച്ച് വെച്ച് ജില്ലാ രജിസ്ട്രാറെ തെറ്റിദ്ധരിപ്പിച്ച് 29 വര്‍ഷത്തെ ഹിദായത്തുല്‍ മുസ്‌ലിം സംഘത്തിന്റെ രജിസ്‌ട്രേഷന്‍ വ്യാജമായി പുതുക്കുകയായിരുന്നു. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന മഹല്ലില്‍ ചേളാരി വിഭാഗത്തിന്റെയും ലീഗ് നേതാക്കളുടെയും ഇടപെടല്‍ കാരണം ക്രിമിനല്‍ സംഭവങ്ങള്‍ ഉണ്ടായി. ഇതിനെ തുടര്‍ന്ന് പള്ളിയും ഇരു വിഭാഗം മദ്‌റസയും പോലീസ് ഇടപെട്ട് പൂട്ടിച്ചിരുന്നു.

Latest