‘ജീവന്‍ അമാനത്താണ്‌’ മുപ്പത്തി ഒന്നാമത് ജി.സി.സി. ട്രാഫിക് വാരാചരണത്തിന് റിയാദില്‍ തുടക്കമായി

Posted on: March 15, 2017 9:53 pm | Last updated: March 16, 2017 at 9:07 pm

ദമ്മാം: മുപ്പത്തി ഒന്നാമത് ജി.സി.സി. ട്രാഫിക് വാരാചരണപരിപാടികള്‍ക്ക് സഊദി തലസ്ഥാനമായ റിയാദ് കിംഗ് അബ്ദുല്‍ അസീസ് ഹിസ്‌റ്റോറിക്കല്‍ സെന്ററില്‍ തുടക്കമായി.

ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ അബ്ദുള്ള ബിന്‍ മജ്ദു അല്‍ ഖര്‍നി ഉദ്ഘാടനം ചെയ്തു. ‘ജീവന്‍ അനാമത്താണ്’ എന്ന ശീര്ഷകത്തിലാണ് വാരാചരണ ബോധവത്കര പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും 1.25 ദശലക്ഷം ആളുകളാണ് വാഹന അപകടങ്ങളില്‍ മരണപ്പെടുന്നത്. അപകടം മൂലം സംഭവിക്കുന്ന സാമ്പത്തിക നഷ്ടങ്ങള്‍ വലുതാണെന്നും സൗദിയില്‍ പൗരന്‍മാരുടെ സുരക്ഷക്ക് നല്ല പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു. വാരാചരണ പരിപാടികളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കിടയിലും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.