കാണാതായ മലയാളി സൈനികനെ മരിച്ചനിലയില്‍ കണ്ടെത്തി

Posted on: March 2, 2017 9:21 pm | Last updated: March 2, 2017 at 9:21 pm

മുംബൈ: നാസിക്കില്‍ നിന്ന് കാണാതായ മലയാളി സൈനികനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ഏഴുകോണ്‍ സ്വദേശി റോയി മാത്യുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് റോയി മാത്യുവിന്റെ കുടുംബം ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം 25 മുതലാണ് നാസിക്കിലെ സൈനിക ക്യാമ്പില്‍ നിന്ന് റോയിയെ കാണാതായത്.