അക്രമത്തിനിരയായ നടിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി

Posted on: February 20, 2017 9:32 pm | Last updated: February 21, 2017 at 10:23 am

തിരുവന്തപുരം: എറണാംകുളത്ത് മലയാള സിനിമാ നടിക്കെതിരെ സംഭവിക്കുവാന്‍ പാടില്ലാത്ത ഒന്നാണ് സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവിയെക്കുറിച്ച് ഒരാശങ്കയും അവര്‍ക്ക് വേണ്ട. എല്ലാവിധ പിന്തുണയും സംരക്ഷണവും സര്‍ക്കാര്‍ അവര്‍ക്ക് നല്‍കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍രെ പൂര്‍മ രൂപം വായിക്കാം…

എറണാകുളത്ത് അതിക്രമത്തിനിരയായ ചലച്ചിത്രപ്രവര്‍ത്തകയുമായി ടെലഫോണില്‍ സംസാരിച്ചു. സംഭവിക്കുവാന്‍ പാടില്ലാത്ത ഒന്നാണ് സംഭവിച്ചിരിക്കുന്നത്. ഭാവിയെക്കുറിച്ച് ഒരാശങ്കയും അവര്‍ക്ക് വേണ്ട. എല്ലാവിധ പിന്തുണയും സംരക്ഷണവും സര്‍ക്കാര്‍ അവര്‍ക്ക് നല്‍കും. കുറ്റകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി തന്നെ സര്‍ക്കാര്‍ നേരിടും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരെ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കും.